ദുരന്തബാധിത മേഖലയിലെ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കും, സ്കൂളുകള്‍ 20 ദിവസത്തിനകം തുറക്കാനാകുമെന്ന് പ്രതീക്ഷ; മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വെള്ളാർമല സ്‌കൂൾ പുനർ നിർമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. താത്കാലിക വിദ്യാഭ്യാസം നൽകുന്നതിനാണ് മുഖ്യ…

വയനാട്ടിൽ ഉരുൾപൊട്ടലിൽ പൂർണമായി തകർന്ന വെള്ളാർമല സ്‌കൂൾ പുനർ നിർമിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ദുരന്തബാധിതരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. താത്കാലിക വിദ്യാഭ്യാസം നൽകുന്നതിനാണ് മുഖ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ,വെള്ളാർമല സ്‌കൂളുകളിലെ വിദ്യാർത്ഥികളെ മേപ്പാടിയിലേക്ക് മാറ്റിയേക്കുമെന്നും മന്ത്രി പറഞ്ഞു.

20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതരായ കുട്ടികൾക്ക് കൗൺസലിങ് നൽകും. ദുരന്തം ബാധിച്ച രണ്ട് സ്‌കൂളുകളിലെ സെപ്റ്റംബർ മാസത്തിലെ ആദ്യപാദ പരീക്ഷ മാറ്റിവെച്ചു. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികൾക്ക്, തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നും ഉദ്യോഗസ്ഥർ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റുകൾ നൽകും. കുട്ടികളുടെ യാത്ര സംബന്ധിച്ച കാര്യങ്ങൾ കെഎസ്ആർടിസിയുമായി ആലോചിക്കും.

Leave a Reply