ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന നടത്തും

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. അകനാശിനി ബാഡ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത്…

കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. അകനാശിനി ബാഡ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. മണ്ണിടിച്ചിലിൽ കണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് പൊലീസ് പുറപ്പെട്ടിട്ടുണ്ട്. ആദ്യം പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് ഡിഎൻഎ പരിശോധനയിലേക്ക് കടക്കുകയുള്ളൂ.

Leave a Reply