ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഷെയ്ഖ് ഹസീന രാജ്യത്ത് തിരികെയെത്തുമെന്ന് മകൻ സജീബ് വസീദ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.എത്ര ദിവസം ഇന്ത്യയില്‍ തുടരുമെന്ന് ഹസീനയോ കേന്ദ്ര സർക്കാരോ വ്യക്തമാക്കിട്ടില്ല.
ഹസീനയുടെ മകൻ അമേരിക്കയിലാണുള്ളത്. ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുന്ന നിമിഷം ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മകൻ സജീബ് പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നുണ്ടായ അക്രമത്തില്‍ ബംഗ്ലാദേശില്‍ മുന്നൂറോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥി പ്രക്ഷോഭം. തുടർന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിടേണ്ടിവന്നു.



