അര്‍ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും, സോണാർ പരിശോധന നടത്തും, അടിയൊഴുക്ക് കുറയുന്നതനുസരിച്ച് നാവിക സേനയുടെ സംഘം പുഴയിലിറങ്ങി തെരച്ചിൽ നടത്തും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും ഇന്ന് പരിശോധന നടത്തുക. അർജുനൊപ്പം രണ്ടു കർണാടക…

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും ഇന്ന് പരിശോധന നടത്തുക. അർജുനൊപ്പം രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. രാവിലെ ഒമ്പതരയോടെ കാർവാറിൽ നിന്നുള്ള നാവികസേനാ അംഗങ്ങൾ ഷിരൂരിൽ എത്തും.

ട്രക്കിന്റെ സ്ഥാനം സോണാര്‍ പരിശോധനയിലൂടെ കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും നാവിക സേനയുടെ ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തിരച്ചിൽ തുടരുമെന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദൻ അറിയിച്ചു. അർജുന്റെ കുടുംബത്തിന്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply