പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ്. റിബേഷ് രാമകൃഷ്ണൻ, തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു.
കാഫിർ’ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറയ്ക്കൽ അബ്ദുള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തനിക്ക് വലിയ അപമാനമുണ്ടാക്കി. പാറക്കല്‍ അബ്ദുള്ള പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അഡ്വ രാംദാസ് മുഖാന്തരം അയച്ച നോട്ടീസിലെ ആവശ്യം.



