ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം; 8 ജില്ലകൾ വെള്ളത്തിൽ മുങ്ങി

ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം 8 ജില്ലകൾ വെള്ളത്തിൽ മുങ്ങി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു പിന്നാലെ ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍. ത്രിപുരയിലെ ഡംബുർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിലെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപണം വിദേശകാര്യ…

ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം 8 ജില്ലകൾ വെള്ളത്തിൽ മുങ്ങി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു പിന്നാലെ ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍. ത്രിപുരയിലെ ഡംബുർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിലെ കിഴക്കൻ ജില്ലകളിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപണം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

കിഴക്കൻ ജില്ലകളിലെ വെള്ളപ്പൊക്കത്തിന് ബംഗ്ലാദേശിലെ പ്രതിഷേധക്കാർ ഇന്ത്യയെ കുറ്റപ്പെടുത്തിയതിന് ശേഷമാണ് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് സുരക്ഷാ ഭീഷണിയുണ്ടായത്. പിന്നീട്, ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ ധാക്കയിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെ സന്ദർശിക്കുകയും ഇന്ത്യൻ ദൌത്യത്തിനും അവിടെയുള്ള ഉദ്യോഗസ്ഥർക്കും വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

“ത്രിപുരയിലെ ഗുംതി നദിയുടെ മുകൾഭാഗത്തുള്ള ദുംബുർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിന്റെ കിഴക്കൻ അതിർത്തികളിലെ ജില്ലകളിലെ നിലവിലെ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന ആശങ്ക ബംഗ്ലാദേശിൽ പ്രകടിപ്പിചിരുന്നു ,ഇത് ശരിയല്ല “, എംഇഎ അറിയിച്ചു.

Leave a Reply