കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നു; മമത ബാനർജി

ചൊവ്വാഴ്ച നടന്ന ‘നബന്ന അഭിജനി’നിടെ പോലീസ് അതിക്രമം ആരോപിച്ച് 12 മണിക്കൂർ ബംഗാൾ ബന്ദിന് ബിജെപി ആഹ്വാനം ചെയ്തത്. കൊലപാതകത്തിൻ്റെ അന്വേഷണം അട്ടിമറിക്കാനാണ് പ്രതിപക്ഷമായ ബിജെപി ശ്രമിക്കുന്നതെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി…

ചൊവ്വാഴ്ച നടന്ന ‘നബന്ന അഭിജനി’നിടെ പോലീസ് അതിക്രമം ആരോപിച്ച് 12 മണിക്കൂർ ബംഗാൾ ബന്ദിന് ബിജെപി ആഹ്വാനം ചെയ്തത്. കൊലപാതകത്തിൻ്റെ അന്വേഷണം അട്ടിമറിക്കാനാണ് പ്രതിപക്ഷമായ ബിജെപി ശ്രമിക്കുന്നതെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിൽ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് 7 ദിവസത്തിനകം വധശിക്ഷ ഉറപ്പാക്കുമായിരുന്നുവെന്ന മുഖ്യമന്ത്രി വ്യക്തമാക്കി. കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒരേയൊരു ശിക്ഷയേ ഉള്ളൂ – മരണം വരെ തൂക്കിക്കൊല്ലണമെന്ന്, ബലാത്സംഗ കുറ്റവാളികൾക്ക്‌ വധ ശിക്ഷ ഉറപ്പാക്കാൻ നിയമസഭയിൽ നിയമഭേദഗതി കൊണ്ടുവരും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ മമത ബാനർജി ആഹ്വാനം ചെയ്തു. പ്രതിഷേധാക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല എന്നും മമതയുടെ ഉറപ്പ് നൽകി.എഐ ഉപയോഗിച്ച് ബിജെപി വലിയ തോതിലുള്ള സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു ഇത് സാമൂഹിക അശാന്തിക്ക് കാരണമാകുന്നുവെന്ന് മമത ആരോപിച്ചു.

Leave a Reply