ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് എംഎല്‍എയും നടനുമായ മുകേഷ് ഒഴിയുമെന്ന് സൂചന , സ്വയം ഒഴിയാനാണ്  പാർട്ടി നിർദ്ദശം

ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് എംഎല്‍എയും നടനുമായ മുകേഷ് ഒഴിയുമെന്ന് സൂചന , സ്വയം ഒഴിയാനാണ്  പാർട്ടി . മുകേഷിനെതിരായ ലൈംഗിക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന്…

ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് എംഎല്‍എയും നടനുമായ മുകേഷ് ഒഴിയുമെന്ന് സൂചന , സ്വയം ഒഴിയാനാണ്  പാർട്ടി . മുകേഷിനെതിരായ ലൈംഗിക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും.

സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം.  എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിക്ഷേധങ്ങൾ ഉയർന്നു വരുന്നത് ,  മുകേഷിന്റെ രാജി ആവശ്യം ഇടത് സാംസ്‌കാരിക നേതാക്കളും ഉയര്‍ത്തുന്നുണ്ട്. എന്നാൽ  പാര്‍ട്ടിക്കു മുന്നില്‍ എംഎല്‍എയ്ക്ക് എതിരെ പരാതി വന്നിട്ടില്ലെന്നായിരുന്നു സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പ്രതികരിച്ചത്.

എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിയാണ് സിപിഐ നേതാവ് ആനി രാജയും പ്രതിപക്ഷവുമെല്ലാം ആവശ്യപ്പെടുന്നത്. പക്ഷെ എംഎൽഎ സ്ഥാനത്തെ നിലനിർത്തി ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി വിവാദത്തിൽ നിന്ന് തലയൂരാനാണ് പാർട്ടി ശ്രമം.

Leave a Reply