സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിക്കുന്ന കോൺക്ലേവ് ഉടനില്ല. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23ന് നടന്നേക്കില്ല. സംഘടനകൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ നവംബർ 23 മുതൽ നടത്താനിരുന്ന സിനിമാ കോൺക്ലേവിന്റെ തീയതിയിൽ മാറ്റമുണ്ടാകും. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയ്ക്കുശേഷം കോൺക്ലേവ് നടത്തുന്നതാണ് പരിഗണനയിൽ.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നിലപാട് എടുത്തിട്ടുണ്ട്. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിക്കും.



