അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനം; സർക്കാർ ഉത്തരവ് പുറത്തിറക്കി

ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനം സർക്കാർ ഉത്തരവ് പുറത്തിറക്കി. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കാണ് അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് നിയമനം നൽകുക.…

ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനം സർക്കാർ ഉത്തരവ് പുറത്തിറക്കി. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കാണ് അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് നിയമനം നൽകുക. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി.

അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുംബത്തിന് സഹായം എന്ന നിലയിൽ അർജുന്റെ ഭാര്യ കെ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തുത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

Leave a Reply