നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചംപയ് സോറൻ പാർട്ടി അംഗത്വം എടുത്തത്. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നായിരുന്നു സോറൻ ബിജെപി പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണു ചംപയ് സോറൻ മുഖ്യമന്ത്രിയായത്. കഴിഞ്ഞയാഴ്ച, ജയിൽ മോചിതനായ ഹേമന്ത് സോറന് വേണ്ടി ചംപയ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് അപമാനം അനുഭവപ്പെട്ടുവെന്നും ആരോപിചിരുന്നു. ചംപായി സോറന് സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്.



