സംവിധായകൻ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു

സംവിധായകൻ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും പല വിഷയങ്ങളിലും നേതൃത്വത്തിന്റെ നിലപാട് കാപട്യം നിറഞ്ഞതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബു രാജി വെച്ചത്. സമൂഹത്തോട് യാതൊരു…

സംവിധായകൻ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും പല വിഷയങ്ങളിലും നേതൃത്വത്തിന്റെ നിലപാട് കാപട്യം നിറഞ്ഞതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബു രാജി വെച്ചത്.

സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു. ഹേമ കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെ ഫെഫ്കയില്‍ നിന്നുള്ള ആദ്യ രാജിയാണിത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഫെഫ്ക നിലപാടിനെ കുറിച്ച് ആഷിഖ് അ‌ബു നേരുത്തെ തന്നെ ചോദ്യംചെയ്തിരുന്നു. സംഘടനയുടെ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ ഒളിച്ചിരിക്കാതെ രംഗത്തുവരണമെന്നും നിലപാടുകൾ വ്യക്തമാക്കണമെന്നുമാണ് ആഷിഖ് പറഞ്ഞത്.

Leave a Reply