എസ്പി എസ്.ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍എസ്പി ഓഫിസിലെ മരങ്ങൾ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപെട്ടാണ് സമരം.
മുറിച്ചമരങ്ങളുടെ അവശിഷ്ടം കാണണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ. ഇന്നലെ ക്യാമ്പ് ഓഫീസിലെത്തിയത്. എന്നാൽ പാറാവിലുണ്ടായിരുന്ന പോലീസുകാർ ഇദ്ദേഹത്തെ തടഞ്ഞു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യുക ഹ്യൂടങ്ങിയ കാര്യങ്ങളാണ് ബാനറുകളിൽ സ്ഥാപിച്ചിട്ടുള്ളത്.



