അർജുന്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവം; യൂട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ…

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂർ സി ഐ അറിയിച്ചു.

അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണബാങ്കിൽ ജോലിനൽകി സർക്കാർ ഉത്തരവിറക്കി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നടത്തിയത്.

Leave a Reply