തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചനയെ പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സിപിഐ…

തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചനയെ പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

തൃശൂർ പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സിപിഐ അന്നേ വിമർശനം ഉന്നയിച്ചതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിൻ്റെ പിന്നിൽ ഒരു ഗൂഢനീക്കം ഉണ്ട്. ഇത് അന്വേഷിക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാർ ഇതുപോലെ ഒരു വിഷയത്തെ കൈകാര്യം ചെയ്യുമ്പോൾ ഉയർത്തിപ്പിടിക്കേണ്ടത് ഇടതുപക്ഷ നിലപാടുകളാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply