ഷിരൂർ ദൗത്യം; അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ . ഗംഗാവാലിപ്പുഴയിലെ ജലനിരപ്പും ഒപ്പം നീരൊഴുക്കിന്റെ തോതും കുറഞ്ഞിട്ടുണ്ട്. ഈ…

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും. ഷിരൂരിൽ നിലവിൽ കാലാവസ്ഥ വളരെ അനുകൂലമാണ്. മഴ കുറഞ്ഞു നിൽക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ . ഗംഗാവാലിപ്പുഴയിലെ ജലനിരപ്പും ഒപ്പം നീരൊഴുക്കിന്റെ തോതും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് തിരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.ഡ്രഡ്ജർ ഉപയോഗിച്ച് 10 ദിവസം പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Leave a Reply