സി ബി ഐ ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിപ്പ് നടത്താൻ ശ്രമം, സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്നുമാണ് ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമം നടത്തിയത്, സി ബി ഐ രജിസ്റ്റർ ചെയ്യ്ത കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്റെ അടുത്ത് തട്ടിപ്പ് സംഘം എത്തിയത് സംവിധായകൻ ജെറി അമൽ ദേവ് പറഞ്ഞത്,
1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനുംതന്നോട് ആവശ്യപ്പെട്ടു എന്നും സംവിധായകൻ പറയുന്നു.സിബിഐ, സുപ്രീംകോടതി രേഖകൾ അയച്ചു നൽകിയാണ് തട്ടിപ്പിന്ശ്രമം നടത്തിയത്. ആ സംഘം തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു തന്നോട് സംസാരിച്ചത്.എന്നാൽ താൻ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോളാണ് ഇത് തട്ടിപ്പെന്ന് മനസിലായത് ജെറി അമൽദേവ് പറഞ്ഞു.
ഒരാഴ്ചയാണ് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ താൻ മാനസിക സമ്മർദ്ദം നേരിട്ടത്. ഒടുവിൽ പണം നൽകാൻ തീരുമാനിച്ചു. ചാത്യാതുള്ള ഫെഡറൽ ബാങ്ക് എത്തി പണം പിൻവലിക്കുന്ന സമയത്ത് ബാങ്ക് മാനേജരാണ് ഈ തട്ടിപ്പ് മനസ്സിലാക്കിയത്. പിന്നാലെ തന്നെ പോലീസിനെ വിവരം അറിയിച്ചു സംഗീത സംവിധായകൻ ജെറി അമൽദേവ് പറയുന്നു.ഒറ്റക്ക് താമസിക്കുന്നവരെയാണ് ഈ സംഘം നോട്ടമിട്ടിരിക്കുന്നതെന്ന്ഫെഡറൽ ബാങ്ക് മാനേജർ സജിനാമോൾ പറഞ്ഞു.



