മലപ്പുറം എസ്  പി യെ മാറ്റി; രണ്ടാം വിക്കറ്റും വീണു പ്രതികരണവുമായി കെ ടി ജലീൽ 

മലപ്പുറം എസ്‌ പി ശശിധരന്റെ സ്ഥലമാറ്റ വാർത്ത വന്നിതിന് പിന്നാലെ  എം എൽ എ കെടി ജലീൽ പ്രതികരണവുമായി രംഗത്തു എത്തിയിരുന്നു. മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു.’ എന്നാണ് ജലീലിന്‍റെ പ്രതികരണം.…

മലപ്പുറം എസ്‌ പി ശശിധരന്റെ സ്ഥലമാറ്റ വാർത്ത വന്നിതിന് പിന്നാലെ  എം എൽ എ കെടി ജലീൽ പ്രതികരണവുമായി രംഗത്തു എത്തിയിരുന്നു. മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു.’ എന്നാണ് ജലീലിന്‍റെ പ്രതികരണം. ഇനി തെറിക്കാനുള്ളത് വൻസ്രാവിന്‍റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കുമെന്നും മുൻ മന്ത്രികൂടിയായ ജലീൽ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുകയാണ്.

മലപ്പുറം എസ്.പി ശശിധരൻ സംഘി മനസ്സുള്ള  കൺഫേഡ് IPS  കാരനാണെന്ന് നാട്ടിൽ പാട്ടാണെന്നും ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു, മലപ്പുറം എസ്.പി.യുടെ തൊപ്പിയിലെ തൂവലുകൾക്ക് രക്തത്തിന്റെ മണമുണ്ട്, കണ്ണീരിന്റെ നനവുണ്ട്, വംശവെറിയുടെ വിഷമുണ്ട്.ഇനി തെറിക്കാനുള്ളത് വൻ സ്രാവിന്റെ കുറ്റിയാണെന്നും അതും വൈകാതെ തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണ് എന്ന് പറഞ്ഞാണ് ജലീലിന്റെ  കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply