ടൊവിനോ തോമസും ,ആന്റണി പെപ്പേയും, ആസിഫ് അലിയും ഒരുമിച്ച് ചേർന്ന് ഒരു പ്രമോഷൻ വീഡിയോ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു, ഇപ്പോൾ ഈ മൂന്ന് നടന്മാരെയും വിമർശിച്ചുകൊണ്ട് നടിയും നിർമാതാവുമായ ഷീലു എബ്രഹാം പങ്കുവെച്ച പോസ്റ്റാണ് കൂടുതൽ ശ്രെദ്ധ ആയത്. ഏറ്റവും മോശമായ സമയത്തിലൂടെ മലയാള സിനിമ മേഖല ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങൾക്ക് നേരെ ലൈംഗീകാരോപണങ്ങൾ അടക്കം ഉന്നയിച്ചു നിരവധി സ്ത്രീകളും പുരുഷന്മാരുമൊക്കെ രംഗത്ത് വന്നു.
മലയാള സിനിമയെ നിയന്ത്രിക്കുന്ന ഭരിക്കുന്ന പവർ ഗ്രൂപ്പ് മലയാള സിനിമാ വ്യവസായത്തിൽ നില നിൽക്കുന്നു എന്ന വാർത്ത എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓണ റിലീസുകളായി ടൊവിനോ തോമസിന്റെ ‘അജയന്റെ രണ്ടാം മോഷണം, ആന്റണി വർഗീസിന്റെ ‘കൊണ്ടൽ’, ആസിഫ് അലിയുടെ ‘കിഷ്കിന്ധാ കാണ്ഡം’, എന്നി ചിത്രങ്ങൾ എത്തുന്നത്. അതുകൊണ്ട് തന്നെ ടൊവിനോ തോമസും ആന്റണി പെപ്പേയും ആസിഫ് അലിയും ഒരുമിച്ച് ചേർന്ന് ഒരു പ്രമോഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്. മിന്നിച്ചേക്കണേ. എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ താരങ്ങൾ പങ്കിട്ടത്.
ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും വിമർശിച്ചുള്ളതാണ് ഷീലുവിന്റെ കുറിപ്പ്. പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ബാഡ് ബോയ്സും പിന്നെ കുമ്മാട്ടിക്കളിയും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുള്ളാണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ. എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ എന്നാണ് ഷീലു പങ്കുവെച്ചത്



