താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാർ;  അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊൽകത്തിയിലെ  യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകവുമായിട്ട്  ബന്ധപെട്ടു വമ്പൻ പ്രതിഷേധങ്ങളാണ് ബംഗാളിൽ നടക്കുന്നത്, ഈ ഒരു വേളയിൽ മുഖ്യ മന്ത്രി മമത ബാനർജി അപ്രതീക്ഷിത പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറാണ് ,മന്ത്രി …

കൊൽകത്തിയിലെ  യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകവുമായിട്ട്  ബന്ധപെട്ടു വമ്പൻ പ്രതിഷേധങ്ങളാണ് ബംഗാളിൽ നടക്കുന്നത്, ഈ ഒരു വേളയിൽ മുഖ്യ മന്ത്രി മമത ബാനർജി അപ്രതീക്ഷിത പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറാണ് ,മന്ത്രി  വാര്‍ത്താ സമ്മേളനത്തിലാണ്  അറിയിച്ചത്. സമരം തുടരുന്ന ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ചര്‍ച്ചയ്ക്ക് എത്താത്തതോടെയാണ്  മന്ത്രി   മമത ബനർജീ  മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാറെന്ന് അറിയിച്ചത്.

ആര്‍ ജി കര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നഈ  അനിശ്ചിതാവസ്ഥകള്‍ക്ക്  ഇന്നെങ്കിലും ഒരു അറുതി വരുമെന്ന് താന്‍ കരുതിയിരുന്നു , എന്നാൽ  അതുണ്ടായില്ല. മന്ത്രി പറഞ്ഞു. ഇങ്ങനെ സംഭവിച്ചതിനെല്ലാം താൻ ജനങ്ങളോട് മാപ്പ് പറയുന്നു.

താൻ രാജി വെക്കാന്‍ തയാറാണ്. ഇനി ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മമത വാര്‍ത്താ സമ്മേളനത്തിലൂടെ അപേക്ഷിച്ചു. പ്രശ്‌ന പരിഹാരത്തിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി താന്‍ ഒരുപാട്  പരിശ്രമിക്കുന്നുണ്ടെങ്കിലും  ചര്‍ച്ചയ്ക്ക് വരാന്‍ ഡോക്ടേഴ്‌സ് തയാറായില്ല. എന്നാൽ ഇപ്പോൾ ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ രാജിവെക്കാന്‍ തയാറാകുന്നത് മന്ത്രി  മമത ബാനർജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply