ലെബനൻ സ്ഫോടന ഉപകരണങ്ങൾ വ്യാജമോ? പേജർ പൊട്ടിത്തെറിക്കുന്ന സംഭവം ഇപ്പോളും നിഗൂഡം 

ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചൊവ്വാഴ്‌ചയും, ബുധനാഴ്‌ചയുമുണ്ടായ അനേകം പൊട്ടിത്തെറികളില്‍ ഇപ്പോളും  ലോക൦  അക്ഷരാര്‍ഥത്തില്‍ വിറച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന് ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം, എന്നാൽ തൊട്ടടുത്ത ദിവസത്തെ സ്ഫോടനം…

ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ചൊവ്വാഴ്‌ചയും, ബുധനാഴ്‌ചയുമുണ്ടായ അനേകം പൊട്ടിത്തെറികളില്‍ ഇപ്പോളും  ലോക൦  അക്ഷരാര്‍ഥത്തില്‍ വിറച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത യുദ്ധമാതൃകയില്‍ ഒരേസമയം ആയിരക്കണക്കിന് ‘പേജര്‍’ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയായിരുന്നു ആദ്യ സംഭവം, എന്നാൽ തൊട്ടടുത്ത ദിവസത്തെ സ്ഫോടനം നിരവധി ‘വാക്കി-ടോക്കി’ ഉപകരണങ്ങളിലായിരുന്നു. ആദ്യ സ്ഫോടന പരമ്പര പോലെ തന്നെ രണ്ടാം പൊട്ടിത്തെറിയുടെ കാരണവും ഇപ്പോഴും നിഗൂഢം തന്നെയാണ്.

ലെബനില്‍ ഇന്നലെ പൊട്ടിത്തെറിച്ച വാക്കി-ടോക്കികള്‍ വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയ൦  ഇപ്പോള്‍ ഉയരുകയാണ് കാരണം സ്ഫോടന പരമ്പര ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍
രണ്ട് സ്ഫോടനവും നടന്നത് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളില്‍
പലയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറി, എന്നാൽ പൊട്ടിത്തെറിച്ച ഉപകരണങ്ങളുടെ ഉറവിടം അതീവ നിഗൂഡം.

ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര , വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്‍ 11 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. എന്നാൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയമായിരുന്നു  ബുധനാഴ്‌ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്

 

Leave a Reply