മലയാള സിനിമയുടെ ‘അമ്മ; നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ 

മലയാള സിനിമയുടെ ‘അമ്മ എന്നറിയപ്പെടുന്ന നടിയാണ് കവിയൂർ പൊന്നമ്മ, ഒട്ടു മിക്ക സൂപ്പർസ്റ്റാറുകളുടെയും ‘അമ്മ വേഷം കൈകാര്യം ചെയ്യ്തിട്ടുള്ള നടിയായിരുന്നു കവിയൂർ പൊന്നമ്മ. ഇപ്പോൾ നടി അതീവ ഗുരുതരാവസ്ഥയിൽ ചികത്സയിൽ കഴിയുകയാണ്. കൊച്ചിയിലെ ലിസി…

മലയാള സിനിമയുടെ ‘അമ്മ എന്നറിയപ്പെടുന്ന നടിയാണ് കവിയൂർ പൊന്നമ്മ, ഒട്ടു മിക്ക സൂപ്പർസ്റ്റാറുകളുടെയും ‘അമ്മ വേഷം കൈകാര്യം ചെയ്യ്തിട്ടുള്ള നടിയായിരുന്നു കവിയൂർ പൊന്നമ്മ. ഇപ്പോൾ നടി അതീവ ഗുരുതരാവസ്ഥയിൽ ചികത്സയിൽ കഴിയുകയാണ്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു;

നടിയുടെ ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കവിയൂർ പൊന്നമ്മ . താരത്തിന്റെ ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി.

ഇപ്പോള്‍ ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മയെ നോക്കാനുള്ളത്.  കവിയൂര്‍ പൊന്നമ്മക്കായുള്ള പ്രാര്‍ഥനയിലാണ്ഇപ്പോൾ മലയാള സിനിമ ലോകവും, താരങ്ങളും. ഈ അടുത്ത കാലത്തെ നടി ആരും തുണക്കില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ പിന്നീട് വാർത്തകൾ തെറ്റാണെന്ന് രീതിയിൽ നടി രംഗത്തുമെത്തിയിരുന്നു.

Leave a Reply