ജാമ്യം കിട്ടാൻ പൾസർ സുനിക്ക് ആര് പണമെറിഞ്ഞു; ദിലീപ് അല്ല, രാഹുൽ ഈശ്വർ 

ടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നം പ്രതിയായ പൾസർ സുനിക്ക് ഈ കഴിഞ്ഞ ആഴ്ച്ചയാണ് ഏഴര വർഷത്തിന് ശേഷം ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം നൽകിയത്. എന്നാൽ പക്ഷെ പൾസർ സുനിക്ക്…

ടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നം പ്രതിയായ പൾസർ സുനിക്ക് ഈ കഴിഞ്ഞ ആഴ്ച്ചയാണ് ഏഴര വർഷത്തിന് ശേഷം ജാമ്യം ലഭിച്ചത്. സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം നൽകിയത്. എന്നാൽ പക്ഷെ പൾസർ സുനിക്ക് സുപ്രീം കോടതിയെ സമീപിക്കാൻ മതിയായ പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യങ്ങൾ അന്ന് തൊട്ടേ സോഷ്യൽ മീഡിയയിലടക്കം ചർച്ച ആകുകയാണ്, ജാമ്യം തേടി 10 തവണയാണ് പൾസർ സുനി മേൽക്കോടതിയെ സമീപിച്ചത്.ഈ സമയത്തെല്ലാം പൾസർ സുനിക്ക് വേണ്ടി ഹാജരായത് ഒറ്റ സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന അഭിഭാഷകരായിരുന്നു.

വെറും 63 രൂപയ്ക്ക് ജയിലിൽ പണിയെടുത്തിരുന്ന പൾസർ സുനിക്ക് എങ്ങനെയാണ് ഇത്രയും ലക്ഷങ്ങൾ അഭിഭാഷകർക്ക് ഫീസായി നൽകാൻ സാധിക്കുന്നത്. പിന്നിൽ വമ്പൻമാരുണ്ടെന്ന സംശയം നേരത്തേ തന്നെ ഹൈക്കോടതിയും പങ്കുവെച്ചതാണ്. കേസിലെ എട്ടാം പ്രതിയായ നടൻ  ദിലീപായിരിക്കാം, എന്നാൽ ഈ കാര്യം  ദിലീപ് വിരോധികൾ ആയിരിക്കും പറഞ്ഞത് എന്ന്   ചോദിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ.പൾസർ സുനി വിയറ്റ്നാം കോളനിയിലെ റാവുത്തർ ഒന്നുമല്ലല്ലോ. അയാൾ ഒരു ലോക്കൽ ക്രമിനിൽ മാത്രമാണ്. അതുകൊണ്ട് തന്നെ പൾസർ സുനി ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിന് എന്തെങ്കിലും പ്രാധാന്യമോ പ്രസക്തിയോ ഇല്ല , എന്നാൽ അതിജീവിതയ്ക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണം. പൾസർ സുനിയും ദിലീപും തമ്മിൽ യാതൊരു ബന്ധവുമില്ല. പൾസർ സുനിയെ അതിജീവിത കണ്ടിട്ടുണ്ട്.

എന്നാൽ ചിലരൊക്കെ ഈ വിഷയത്തെ വൈകാരികമായി മുതലെടുത്ത് ഇതുപോലും ദിലീപിനെതിരെ ഒരു ക്യാമ്പെയ്ൻ ആക്കി മാറ്റാൻ ശ്രമിക്കുകയാണ്. ദിലീപ് വിരോധികളായിരിക്കില്ലേ പൾസർ സുനിയെ പുറത്തിറക്കിയതിന് പിന്നിൽ. പൾസർ സുനിയാണ് ദിലീപിനെ കള്ളക്കേസിലേക്ക് വലിച്ചിഴച്ചത്. അപ്പോൾ ദിലീപ് അല്ല, ദിലീപ് വിരോധികളാണ് പൾസർ സുനിക്ക് പിന്നിൽ എന്നാണ് രാഹുൽ ഈശ്വറിന്റെ വാദം.

Leave a Reply