സിനിമയിൽ നിന്നും മാത്രമല്ല മോശാനുഭവം ഉണ്ടായിട്ടുള്ളത്; ഒരു നോ പറയാൻ കഴിയാത്ത അവസ്ഥ, നടി ദിവ്യ പ്രഭ 

ഹേമ കമ്മിറ്റി റിപ്പോർട്ട പുറത്ത് വന്നതിനു ശേഷം മലയാള സിനിമാ രംഗത്ത് നിന്നും നിരവധി തുറന്ന് പറച്ചിലുകളാണ് പുറത്തു വരുന്നത്.   ഇപ്പോൾ   തനിക്കും മോശം അനുഭവം ഉണ്ടായി എന്നാൽ  സിനിമയിൽ നിന്നല്ല എന്ന് പറയുകയാണ്…

ഹേമ കമ്മിറ്റി റിപ്പോർട്ട പുറത്ത് വന്നതിനു ശേഷം മലയാള സിനിമാ രംഗത്ത് നിന്നും നിരവധി തുറന്ന് പറച്ചിലുകളാണ് പുറത്തു വരുന്നത്.   ഇപ്പോൾ   തനിക്കും മോശം അനുഭവം ഉണ്ടായി എന്നാൽ  സിനിമയിൽ നിന്നല്ല എന്ന് പറയുകയാണ് നടി ദിവ്യപ്രഭ. സിനിമയിൽ തനിക്ക് ലൈംഗികാതിക്രമങ്ങൾ പോലെയുള്ള പ്രശ്നങ്ങൾ  തനിക്ക് നേരിടേണ്ടി വന്നട്ടില്ല എന്നാൽ സിനിമയ്ക്ക് പുറത്ത് അങ്ങനെ  നേരിടേണ്ടി വന്നിട്ടുണ്ട്.

അന്ന് താൻ കൊച്ചിയിൽ വർക്ക് ചെയ്യുകയായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് തന്നെ ആ ഓഫീസിൽ കൊണ്ട് വിട്ടത്. മൂന്ന് മാസം ട്രെയിനിംഗ് ഉണ്ടായിരുന്നു. ഹോസ്റ്റലിൽ ഡ്രോപ് ചെയ്യുകയാണെന്ന് പറഞ്ഞ് കൊണ്ട് ഹോസ്റ്റലിൽ എത്തുന്നത് വരെയുള്ള സമയത്ത് മോശം സ്പർശനം തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും ദിവ്യ പ്രഭ വെളിപ്പെടുത്തുന്നു. വീക്കെന്റിൽ കാബിനിലോട്ട് വിളിച്ച് നമ്മൾ ചെയ്ത വർക്ക് സബ്മിറ്റ് ചെയ്യേണ്ടി വരുമായിരുന്നു. അതിനായി അവിടെ പോകുമായിരുന്നു.

എന്നാൽ അവിടെ പോയിരുന്നാൽ  അയാൾ  വർക്ക് നോക്കാതെ അവിടെ നിന്ന് നമ്മളെ നോക്കിക്കൊണ്ടിരിക്കും. ആകെ ആ കാബിനിൽ ഇരുന്നു നമ്മൾ അപ്പോൾ അൺകംഫർട്ടബിൾ ആകും. അത് കഴിഞ്ഞ് വീണ്ടും തനിക്ക്  മോശം അനുഭവം അവിടെ ആ ഓഫിസിൽ നിന്നുണ്ടായി എന്നും അത് തനിക്ക് ഒട്ടും യോജിക്കാൻ പറ്റാത്ത വിധമായിരുന്നു. അതോടെ രാജി വെച്ച് അവിടെ നിന്ന് പോന്നു

തനിക്ക് ആ ഓഫീസിൽ നിന്നുണ്ടായ അനുഭവം ഏറ്റവും അടുത്ത കസിനോടും ഫ്രണ്ടിനോടും മാത്രമേ പറഞ്ഞിട്ടുള്ളൂ. അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല. പെട്ടെന്ന് നോ പറയാൻ പറ്റില്ല. അപ്രതീക്ഷിതമായാണത് സംഭവിക്കുക. ഒരു തരം ട്രോമയാണത് ഉണ്ടാക്കുന്നത്. താനും ആ ഓഫീസിൽ വർക്ക് ചെയ്ത സമയത്ത് നോ പറഞ്ഞിട്ടില്ല. പക്ഷെ ആ അനുഭവത്തിന് ശേഷം താൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്

Leave a Reply