ഗൂഢാലോചന കേസുകൾ കാണിച്ചു സി പി എമ്മിനെ ഭയപെടുത്താമെന്നു ചിന്തിക്കേണ്ട സി പി എം നേതാവ് പി ജയരാജ്, ഇത് പാർട്ടിക്ക് ഒരു പുത്തരിയല്ല, മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.അരിയിൽ ഷുക്കൂർ വധ കേസിൽ ഗൂഢാലോചന കുറ്റം നിലനിൽക്കെ ആണ് പി ജയരാജൻ ഇങ്ങനൊരു ആരോപണം ഉയർത്തുന്നത്.
ഷുക്കൂർ വധ കേസിൽ പി ജയരാജനും , ടിവി രാജേഷും വിചാരണ നേരിടണമെന്ന് കോടതി കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തിയത്. അതേസമയം 2012 ഫെബ്രുവരി 20ന് ആയിരുന്നു എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധം. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും എംഎല്‍എ ആയിരുന്ന ടിവി രാജേഷും സഞ്ചരിച്ച വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്.



