ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു, യു എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്. ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്നു ഞാൻ എപ്പോളും ഉറപ്പാക്കും കമല ഹാരിസ് പറഞ്ഞു. എന്നാൽ ഇസ്രയേലിനെതിരെ കഴിഞ്ഞ ദിവസം വൻമിസൈൽ ആക്രമണം നടത്തിയിരുന്നു .
എന്നാൽ ഇറാന്റെ മിസൈൽ ആക്രമണം നന്നതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ സമീപനം പൂര്‍ണ പരാജയമാണെന്ന് റഷ്യ ചൊവ്വാഴ്ച ആരോപിച്ചു. ഇറാന് അപകടകരമായ ശക്തിയാണെന്നും ഇത്തരക്കാരെ ഉന്മുലനം ചെയ്യണമെന്നും അവര്‍ പറഞ്ഞു.താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് മധ്യപൂര്‍വദേശത്ത് യുദ്ധമുണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ട് ഡോണള്‍ഡ് ട്രംപ് .
ജോ ബൈഡനും ,കമല ഹാരിസിനും ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയില്ലെന്നും ട്രംപ് കുറ്റപ്പടുത്തി.എന്നാൽ ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സൈന്യത്തിന് അമേരിക്ക നിര്‍ദേശം നല്കി . ഇസ്രയേലിനെതിരെ വരുന്ന മിസൈലുകളെ വെടിവെച്ചിടാന്‍ പ്രസിഡന്റ് ബൈഡന് സൈന്യത്തോട് നിര്‍ദേശിച്ചു.



