പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്; എഡിഎം ന്റെ മരണവുമായി ബന്ധപെട്ടു പ്രതിഷേധം ശക്‌തമാകുമ്പോൾ ഗുരുതര ആരോപണവുമായി കോൺഗ്രസ് 

എ ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രതിഷേധം ശക്തമാകുന്ന ഈ സാഹചര്യത്തിൽ മറ്റൊരു ഗുരുതര ആരോപണവുമായി രംഗത്ത് എത്തുകയാണ് കോൺഗ്രസ്.എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റെതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കൂടാതെ…

എ ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രതിഷേധം ശക്തമാകുന്ന ഈ സാഹചര്യത്തിൽ മറ്റൊരു ഗുരുതര ആരോപണവുമായി രംഗത്ത് എത്തുകയാണ് കോൺഗ്രസ്.എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റെതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കൂടാതെ പരാതിക്കാരൻ പ്രശാന്തൻ ബിനാമി മാത്രമാണെന്നും കോൺഗ്രസ്സ് ആരോപിച്ചു.ഈ വിഷയം സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെടുന്നുണ്ട്.

നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ഇപ്പോൾ  ശക്തമാവുകയാണ്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും. ദിവ്യ, പ്രശാന്ത് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആചരിക്കുക.

Leave a Reply