ഹമാസ് ലീഡർ യഹിയ സിൻവർ കൊല്ലപ്പെട്ടു എന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാൻ കഴിയാത്ത വിധമുള്ള മൂന്നുപേരെ വധിച്ചു, അതില്‍ ഒരാള്‍ ഹമാസ് തലവന്‍ ആയ യഹിയ സിന്‍വര്‍ ആണെന്നുമുള്ള അഭ്യൂഹം ആണ് പുറത്തുവരുന്നത്. എന്നാൽ സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഡിഫൻസ് ഫോഴ്‌സ് പറയുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വര്‍ ആയിരുന്നു. മുൻപത്തെ ഹമാസ് നേതാവായ ഇസ്മായില്‍ ഹനിയ്യ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്നീട് പിന്‍ഗാമിയായിട്ടാണ് യഹിയ എത്തപ്പെട്ടത്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും യഹിയ സിൻവറിന്റെ കൈകളിൽ ആയിരുന്നു . ഗസ്സയിലെ ഇന്നത്തെ അവസ്ഥയ്ക്കും ,ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പൂർണ ഉത്തരവാദി തന്നെ ഈ യഹിയ സിൻവർ എന്ന സൂത്രശാലിയാണ് .ഇസ്രായേൽ കഴിഞ്ഞ ദിവസ൦ നടത്തിയ അക്രമണ ത്തിൽ യഹിയ സിനവർ കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സൂചന നൽകുന്നത്



