നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി മാറ്റിവെച്ചു 

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി മാറ്റിവെച്ചു ,ഈ മാസം 24 ലേക്കാണ് ഹർജി മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ ഇന്ന് സാങ്കേതിക നടപടിക്രമങ്ങൾ മാത്രമാണ് നടന്നിരുന്നത്.…

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി മാറ്റിവെച്ചു ,ഈ മാസം 24 ലേക്കാണ് ഹർജി മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ ഇന്ന് സാങ്കേതിക നടപടിക്രമങ്ങൾ മാത്രമാണ് നടന്നിരുന്നത്. 24  നെ ദിവ്യയുടെ  വാദം കേൾക്കും, 24  വരെ പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യനാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

എന്നാൽ നവീൻ ബാബുവിന്റെ കുടുംബം മൊഴി നൽകിയതിൽ പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കും ഇ സംഭവുമായി ബന്ധപ്പെട്ടിട്ടുള്ള  ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും . ദിവ്യ ആ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്നത്.

എന്നാൽ ഈ സംഭവത്തിൽ തന്നെ കളക്ടർ വിളിച്ചിരുന്നു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്, എന്നാൽ ദിവ്യയുടെ ഈ വാദം കളക്ടർ തള്ളിക്കളഞ്ഞിരുന്നു, എന്നാൽ  ഈ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നതും.

Leave a Reply