ബിജെപിയിലേക്ക് താനൊരിക്കലും പോകില്ലാ കോൺഗ്രസ് നേതാവ് മുരളീധരൻ പറയുന്നു . തനിക്ക് പാർട്ടിയിൽ നിന്നും അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. കൂടാതെ തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്നായിരുന്നു കെ സുരേന്ദ്രന്റെ തമാശയായിട്ടുള്ള ആക്ഷേപം.
ഈ ആക്ഷേപത്തിന് മറുപടിയായി അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നാണ് മുരളീധരൻ പറയുന്നത്. അതേസമയം പി വി അൻവറിനെ കുറിച്ചും മുരളിധരൻ പറയുന്നു. പിവി അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതിനാൽ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ലെന്നും ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ലെന്നും മുരളീധരൻ പറയുന്നു



