ജാർഖണ്ഡ് ബി ജെ പി യിൽ പൊട്ടിത്തെറി.നിയമ സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനിടയിലാണ് ബി ജെ പി പാർട്ടിയിൽ ഇങ്ങനൊരു പൊട്ടിത്തെറി,ഈ കാരണത്താൽ രണ്ടു മുൻ ബി ജെ പി എം എൽ എ മാരായ കുനാൽ സാരംഗി, ലോയിസ് മറാണ്ഡി എന്നിവർ പാർട്ടി വിട്ട് ജെ എം മ്മിൽ ചേർന്നു. ഇരുവരും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അച്ചടക്കം ദുര്‍ബലമായി എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്.
കൂടാതെ തങ്ങളുടെ രാജിക്കത്ത് ബിജെപി അധ്യക്ഷന് കൈമാറിയതായി ഇരുവരും വ്യക്തമാക്കി. 2014ല്‍ ഹേമന്ത് സോറനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയയാളാണ് ലോയിസ് മറാണ്ഡി. കുറച്ചുകാലം മുൻപ് തന്നെ പാർട്ടിയുമായി തന്നെ അകലത്തിലായിരുന്ന കുനാല്‍ സാരംഗി, അദ്ദേഹം ബിജെപി വക്താവ് സ്ഥാനം രാജിവച്ചതും വലിയ വാര്‍ത്തയായിരുന്നു.



