തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മലപ്പുറം ജില്ല മുഴുവന്‍ ബാധകമാക്കിയതിന് എതിരെ പരാതി നല്‍കാന്‍ മുസ്ലീം ലീഗ്. വയനാട് മണ്ഡലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മലപ്പുറ൦, എന്നിട്ടും ജില്ലയില്‍ മാത്രം ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം അംഗീകരിക്കാനാകില്ലെന്നുമാണ് ലീഗിന്റെ നിലപാട്. കേന്ദ്ര , ഇതിനായി തങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറയുന്നു.
എന്തിനാണ് മലപ്പുറം മാത്രം നിയന്ത്രണം? ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് ,പാലക്കാട് ,തൃശൂര്‍ ജില്ലകളില്‍ മുഴുവനായും പെരുമാറ്റ ചാട്ടം ബാധകമില്ല , പിന്നെ എന്തിനാണ് മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രേദേശങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമാക്കിയത് ,ലീഗ് ചോദിക്കുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കാനോ,അല്ലെങ്കിൽ കരാര്‍ വെക്കാനോ കഴിയാത്ത അവസ്ഥയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മലപ്പുറം ജനറൽ സെക്രട്ടറി ഹമീദ് പറഞ്ഞു. ഈ കാര്യം കളക്റ്ററോട് ആവശ്യപ്പെട്ടു എന്നാൽ അദ്ദേഹം ഈ കാര്യത്തിൽ നിസ്സഹായനാണ് എന്നും ഹമീദ് പറയുന്നു.



