കെ എസ് ർ ടി സി ജീവനക്കാർക്കു ഒന്നാം തീയതി തന്നെ ശമ്പളം

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഒന്നാംതീയതിതന്നെ ശമ്പളം നൽകുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ‘കാത്തിരുന്നോള്ളൂ അതിന്റെ ക്രമീകരണമെല്ലാം ചെയ്തിട്ടുണ്ട്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും.’ -അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം…

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഒന്നാംതീയതിതന്നെ ശമ്പളം നൽകുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ‘കാത്തിരുന്നോള്ളൂ അതിന്റെ ക്രമീകരണമെല്ലാം ചെയ്തിട്ടുണ്ട്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും.’ -അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആർ.ടി.സി.യെ ആസ്പദമാക്കി കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ ബൈജു ഇരിങ്ങല്ലൂർ രചനയും സംഗീതവും നിർവഹിച്ച ഗാനവും മന്ത്രി പുറത്തിറക്കി. ജി.വേണുഗോപാലാണ് ആലപിച്ചിട്ടുള്ളത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് അവബോധം സൃഷ്ടടിക്കുന്ന ,ഡബിൾ ബെൽ എന്ന ഷോർട് ഫിലിം പ്രകാശനവും നടത്തി.

Leave a Reply