മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ഉപതെരെഞ്ഞെടുപ്പ് ഫലം ഭരണത്തിൻ്റെ വിലയിരു ത്തലാണെന്ന് പറയാൻ മു ഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ.പ്രതിപക്ഷത്തിൻ്റെ വിലയി രുത്തലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ പാണ ക്കാട് തങ്ങളെ ആക്ഷേപി ച്ചത് സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ . ഭൂരിപക്ഷ വർഗീയത പടർ ത്തി പാലക്കാട് വോട്ട് തേടാ നാണ് ശ്രമം. ഏറ്റവും ഒടുവിൽ മുനമ്പം വിഷയത്തിൽ അത് വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വി ഡി സതീശന്‍ കണ്ടകശനിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനയൊരു ആളാണ് തന്നെ ശപിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്റേയും മുഖ്യമന്ത്രിയുടേയും ശബ്ദം ഒരുപോലെയാണെന്നും സാദിഖലി തങ്ങള്‍ക്കെതിരായ ഇരുവരുടേയും വിമര്‍ശനങ്ങള്‍ അതിന് തെളിവാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബാര്‍ട്ടര്‍ സിസ്റ്റമാണ്. കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. ബിജെപിയെ ആനന്ദിപ്പിക്കാൻ വേണ്ടിയാണ്
മുഖ്യ മന്ത്രി ഇതൊക്കെ പറയുന്നത് എന്ന് വി ഡി സതീശൻ കൂട്ടിചേർത്തു.



