ക്രിമിനൽ, ലഹരി, നികുതി തട്ടിപ്പ് കേസുകളിൽ അകപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻപ് താൻ മകന് മാപ്പ് നൽകില്ലെന്ന നിലപാടാണ് ജോ ബൈഡൻ എടുത്തിരുന്നത്. എന്നാൽ പ്രസിഡന്റ് പദവിയിലെ അവസാന നാളുകളിൽ ബൈഡൻ ആ തീരുമാനം തിരുത്തുകയായിരുന്നു ചെയ്യ്തത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പത്രക്കുറിപ്പിൽ അദ്ദേഹം പറയുന്നത് മകനെ തന്റെ രാഷ്ട്രീയ പ്രതിയോഗികൾകരുവായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ്.
മകന്റെ കേസിൽ ശരിയായ രീതിയിലല്ല അന്വേഷണം നടന്നതെന്നും, സമാന കുറ്റകൃത്യങ്ങൾ നടത്തിയവരെക്കാൾ ക്രൂരമായ രീതിയിലാണ് തൻ്റെ മകൻ വിചാരണ നേരിട്ടതെന്നും ബൈഡൻ പറയുന്നു. ഒരു പ്രസിഡന്റ് എന്ന രീതിയിലും, ഒരു അച്ഛൻ എന്ന രീതിയിലും താൻ എന്തിനാണ് ഇങ്ങനെ ചെയ്യ്തതെന്ന് അമേരിക്കക്കാർക്ക് മനസിലാകുമെന്നാണ് ബൈഡൻ പറയുന്നത്.



