ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പോസ്റ്റേറ്റ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പോസ്റ്റേറ്റ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. ജറുസലേമിലെ ഹഡാസ്സ മെഡിക്കൽ സെൻ്ററിൽ നടത്തിയ വിജയകരമായ പ്രോസ്റ്റേറ്റ് നീക്കം ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ സുഖം പ്രാപിച്ചു എന്ന് അവിടുള്ള മെഡിക്കൽ…

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പോസ്റ്റേറ്റ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. ജറുസലേമിലെ ഹഡാസ്സ മെഡിക്കൽ സെൻ്ററിൽ നടത്തിയ വിജയകരമായ പ്രോസ്റ്റേറ്റ് നീക്കം ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ സുഖം പ്രാപിച്ചു എന്ന് അവിടുള്ള മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. അതുപോലെ അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറയുന്നത് തീവ്ര പരിചരണത്തിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഭൂഗർഭ ബങ്കർ വാർഡിലേക്കാണ് അദ്ദേഹത്തേ മാറ്റിയതെന്നാണ്.

പ്രധാനമന്ത്രി ഉണർന്നു, നല്ല നിലയിലാണ്, പൂർണ്ണമായുള്ള ബോധവാസ്ഥയിലെത്തി .ആശുപത്രി കിടക്കയിൽ നിന്നും യുദ്ധ മേഖലയിലെ മേധാവികളുമായി സംസാരിച്ചു , സങ്കീർണ്ണതകളില്ലാതെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു,” എന്നാണ് പിഎംഒ പ്രസ്താവനയിൽ പറയുന്നത്. അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയേ തുടർന്ന് മൂത്രനാളിയിൽ അണുബാധയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയത്.ഇനിയും റിക്കവറി വാർഡിൽ അദ്ദേഹം ദിവസങ്ങളോളം നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സൂചനകളുണ്ട്.

Leave a Reply