ഉമാ തോമസ് എംഎൽഎ ഉദ്‌ഘാടന വേദിയിൽ നിന്നും വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഉമാ തോമസ് എംഎൽഎ ഉദ്‌ഘാടന വേദിയിൽ നിന്നും വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് .കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദഗനാദം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഉമാ തോമസ് എംഎൽഎക്ക് അപകടം സംഭവിക്കുകയായിരുന്നു .വേണ്ടത്ര സുരക്ഷ…

ഉമാ തോമസ് എംഎൽഎ ഉദ്‌ഘാടന വേദിയിൽ നിന്നും വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് .കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദഗനാദം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഉമാ തോമസ് എംഎൽഎക്ക് അപകടം സംഭവിക്കുകയായിരുന്നു .വേണ്ടത്ര സുരക്ഷ ഉറപ്പു വരുത്താതെയാണ് സംഘാടകർ പരിപാടി നടത്തിയത് എന്നതിൻറെ ദൃശ്യങ്ങൾ അടക്കം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് .സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട് .ഓസ്കാർ ഇവന്റസിന്റെ സംഘടകരോടും കീഴടങ്ങാൻ ഹൈ കോടതി ഉത്തരവിട്ടിരുന്നു .

ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കേസിലെ പ്രതികള്‍ ഹാജരാവും. മൃദംഗ വിഷന്‍ വിഷന്‍ MD നിഗോഷ്‌കുമാര്‍, CEO ഷെമീര്‍ അബ്ദുല്‍ റഹിം,എന്നിവരാണ് ഹാജരാവുക. ഹൈകോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതുവരെ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസ് MLA ആശുപത്രിയില്‍ തുടരുകയാണ്.

എന്നാൽ ഉമാ തോമസിന്റെ ആരോഗ്യ നിലയെ പറ്റിയുള്ള വിവരങ്ങൾ ആശുപത്രി അധികൃതർ അറിയിക്കുന്നുണ്ട് .മൃദഗനാദം പരിപാടിയുടെ സാമ്പത്തിക ശ്രോതസ്സ് സംബന്ധിച്ച് അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് .എല്ലാ ബാങ്ക് അക്കൗണ്ട്കളും പോലീസ് മരവിപ്പിച്ചിരിക്കുകയാണ് .ആദായ നികുതി വകുപ്പും പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത് .ആദായ നികുതി വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട് .കഴിഞ്ഞ ദിവസം ഉമാ തോമസിൻറെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു .

Leave a Reply