ഉമാ തോമസ് എംഎൽഎ അപകടത്തിൽ പെട്ട സംഭവത്തിൽ മൃദഗ നാദം വിഷൻ എംഡി നിഗോഷ് കുമാർ കോടതിയിൽ .മൃദഗ നാദം വിഷൻ എംഡി നിഗോഷ് കുമാർനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു .ഇന്ന് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കും .ഉമാ തോമസ് എംഎൽഎ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്ത സ്റ്റേജിൽ നിന്നും വീഴുന്ന ദൃശ്യങ്ങൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു .തീരെ സുരക്ഷ ഇല്ലാത്ത സാഹചര്യത്തിൽ ഉയരമുള്ള വേദിയിൽ നിന്നാണ് ഉമാ തോമസിന് അപകടം സംഭവിച്ചത് .
ഓസ്കാർ ഇവന്റസിന്റെയും മൃദങ്ങ നാദം വിഷൻറെയും സംഘടകരോട് കിഴടങ്ങാൻ ഹൈകോടതി ആവശ്യപെട്ടിരുന്നു .എന്നാൽ ഇതുവരെ ഓസ്കാർ ഇവൻറ് ഡയറക്ടർ ഹാജരായിട്ടില്ല . പാലാരിവട്ടം പോലീസ് ആണ് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത് .ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ട്കാളും പോലീസ് മരവിപ്പിച്ചിട്ടിട്ടുണ്ട് .പരിപാടിയുടെ സാമ്പത്തിക ശ്രോതസ്സുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം .
എന്നാൽ ഇതിനിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയിരിക്കുന്നത് .പ്രതികളുടെ ചോദ്യം ചെയ്യലിനു ശേഷം പരിപാടിയിൽ പങ്കെടുത്ത നൃത്ത അദ്ധ്യാപകരുടെ അടക്കം മൊഴികൾ രേഖപ്പെടുത്തും എന്നാണ് പോലീസ് അറിയിക്കുന്നത് .ദിവ്യ ഉണ്ണിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.എന്നാൽ ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പ്രതീക്ഷയുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത് .



