ഭീകരവാദികളെപോലെ വീട് വളഞ്ഞു അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടോ? എന്നാൽ അൻവറിന്റെ സമരരീതി ന്യായമല്ലെന്നും, എം എം ഹസ്സൻ

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റേത് ന്യായമായ സമരരീതിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറയുന്നു, എന്നാൽ അന്‍വറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ല എന്നും എം എം ഹസ്സൻ പറഞ്ഞു. അൻവറിനെ അനുകൂലിച്ചും, പ്രതികൂലിച്ചുമാണ്…

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റേത് ന്യായമായ സമരരീതിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറയുന്നു, എന്നാൽ അന്‍വറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ല എന്നും എം എം ഹസ്സൻ പറഞ്ഞു. അൻവറിനെ അനുകൂലിച്ചും, പ്രതികൂലിച്ചുമാണ് എം എം ഹസ്സൻ രംഗത്ത് എത്തിയിരിക്കുന്നത്. ഭീകരവാദികളെ പോലെ അൻവറിന്റെ വീട് വളഞ്ഞ് അര്‍ധരാത്രിയുള്ള അറസ്റ്റിന്റ കാര്യമുണ്ടോ? എം എം ഹസ്സൻ ചോദിച്ചു. കൂടാതെ പൊതുമുതല്‍ നശിപ്പിച്ച സിപിഎം പ്രവര്‍ത്തകരെ താലോലിച്ചാണ് പോലീസ് കൊണ്ടുപോകുന്നതെന്നും . ഇത് പിണറായിയുടെ പോലീസിന്റെ നയത്തിന്റെ ഭാഗമാണെന്നും എം എം ഹസന്‍ പറഞ്ഞു.

പിവി അന്‍വറിന്റേത് ന്യായമായ സമരരീതിയല്ലെന്നും എം എം ഹസ്സൻ പറയുന്നുണ്ട്. അതുപോലെ അദ്ദേഹം പറയുന്നു പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് ഇപ്പോൾ പിണറായി പോലീസ് അന്‍വറിനോടും കാണിച്ചതെന്നും, എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ എന്നും അദ്ദേഹം പറയുന്നു. പൊതുമുതല്‍ നശിപ്പിച്ച വി. ശിവന്‍കുട്ടി മന്ത്രിയാണല്ലോ.ശിവന്‍ കുട്ടിയോട് ഈ സമീപനം എടുക്കുമോ എന്നും ഹസന്‍ ചോദിച്ചു.

അതേസമയം, അറസ്റ്റിലായ പി വി അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും എന്നും പറയുന്നുണ്ട്. അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനമടക്കം ചര്‍ച്ച ചെയ്യാനാണ് കെപിസിസി അടിയന്തര യോഗം ചേരുന്നത്. ഈ മാസം 12 ന് ഇന്ദിരാഭവനില്‍ വച്ചാണ് യോഗം. പി വി അന്‍വറിന് പിന്തുണയറിച്ച് യുഡിഎഫ് നേതാക്കളെല്ലാം ഇപോൾ രംഗത്തെത്തിയിട്ടുണ്ട്. അതിനു തൊട്ട് പിന്നാലെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകളും സജീവമാകുന്നത്.നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ഇതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം.

Leave a Reply