കലോത്സവത്തിൽ മികച്ച പങ്കാളിത്തമെന്ന് മന്ത്രി വി ശിവൻകുട്ടി ; ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം

കലോത്സവത്തിന് എല്ലാ ഇടത്തും കാണുന്നത് മികച്ച പങ്കാളിത്തമെന്ന് മന്ത്രി വി ശിവൻകുട്ടി. ഉദ്ഘാടനത്തിന് 15000 ൽ അധികം ആളുകൾ പങ്കെടുത്തു. സമയത്തിന് മത്സരങ്ങൾ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി…

കലോത്സവത്തിന് എല്ലാ ഇടത്തും കാണുന്നത് മികച്ച പങ്കാളിത്തമെന്ന് മന്ത്രി വി ശിവൻകുട്ടി. ഉദ്ഘാടനത്തിന് 15000 ൽ അധികം ആളുകൾ പങ്കെടുത്തു. സമയത്തിന് മത്സരങ്ങൾ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി . വേദികളിൽ ജഡ്ജസിൻറെ മുകളിലൂടെയാണ് ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽ പെട്ടത് .ഇതിനു പിന്നാലെയാണ് ഡ്രോൺ പരത്തുന്നതിനു നിയന്ത്രണം കൊണ്ടു വന്നത് .

മത്സരങ്ങൾ സമയത്ത് തുടങ്ങാൻ ആകുന്നത് ഒരു വിജയമാണ്.കലോത്സവ വേദികളിൽ സമയ ക്രമീകരണം വലിയ പ്രാധാന്യം അർഹിക്കുന്നു . ചില കുട്ടികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. ഇത്തരം വിവേചനം ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഇവ ഒഴിവാക്കാൻ അധ്യാപകർ തന്നെ മുൻകൈയെടുക്കണം എന്നും മന്ത്രി വി . ശിവൻകുട്ടി പറഞ്ഞു .

പാർക്കിംഗ് സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ച് മുന്നോട്ടു പോകാൻ ആയി. ഗതാഗതം സുഗമമാക്കാൻ കെഎസ്ആർടിസിയും സർവീസ് നടത്തുന്നു.കലോത്സവത്തിന് എല്ലാ വിധത്തിലുമുള്ള നിർദേശങ്ങളാണ് മന്ത്രി നൽകുന്നത് . 80 മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി. 47000 ത്തിലധികം ആളുകൾ ഇത് വരെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചു. ഇന്നലെ രാത്രി ഒരു മണി വരെ ഭക്ഷണ ശാല തുറന്ന് പ്രവർത്തിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply