ഇന്ത്യാഗേറ്റിന്റെ പേര് ‘ഭാരത് മാത ദ്വാര്‍’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ചു ബിജെപി ന്യുനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ധിഖി

ഇന്ത്യാഗേറ്റിന്റെ പേര് ‘ഭാരത് മാത ദ്വാര്‍’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു ബിജെപി ന്യുനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ധിഖി.കൂടാതെ കത്തിൽ പറയുന്നു ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി…

ഇന്ത്യാഗേറ്റിന്റെ പേര് ‘ഭാരത് മാത ദ്വാര്‍’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു ബിജെപി ന്യുനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ധിഖി.കൂടാതെ കത്തിൽ പറയുന്നു ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും, ഇന്ത്യന്‍ സാംസ്‌കാരിക വിവിധ സ്ഥലങ്ങളുടെയും ,സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്‌യുകയും വേണമെന്നും. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്ന് സിദ്ദിഖി പ്രതികരിച്ചു.

കൂടാതെ ഭാരത് ദ്വാര്‍ എന്ന് ഇന്ത്യ ഗേറ്റിനെ പുനര്‍നാമകരണം ചെയ്യുക വഴി പോസിറ്റിവായ സന്ദേശമാണ് നല്‍കുകയെന്നും ഇന്ത്യ ഗേറ്റില്‍ നിരവധി രക്തസാക്ഷികളുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ടെന്നും ഇത് അവര്‍ക്കുള്ള ആദരം കൂടിയാണെന്നും ജമാൽ സിദ്ധിഖി പറയുന്നു. താൻ പറഞ്ഞ കാര്യങ്ങളിൽ ആർക്കും തന്നെ എതിര്‍പ്പുണ്ടാകേണ്ടതില്ല എന്നും . എല്ലാവരും ഇത് പൂര്‍ണ്ണമനസോടെ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു, എന്നും പ്രധാനമന്ത്രി മോദി ഉടന്‍ തന്നെ തന്റെ ഈ ആവശ്യം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഗള്‍ കാലഘട്ടത്തിലെ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരനാണെന്നും, ഇയാളുടെ പേരിലുളള റോഡ് എപി.ജ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തുവെന്നും, ഇന്ത്യാഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചുവെന്നും, രാജ്പഥിനെ കര്‍ത്തവ്യയെന്ന നാമകരണം ചെയ്ത് ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധിപ്പിച്ചുവെന്നും, അതുപോലെ ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്ന് മാറ്റണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു എന്നുമാണ് കത്തില്‍ ജമാല്‍ സിദ്ദിഖി പറയുന്നത്.

Leave a Reply