കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ ഇവന്റെ മാനേജ്മെന്റ് ഉടമ പി എസ് ജനീഷ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുകയാണ്. ഹൈ കോടതി നിര്ദേശിച്ചിട്ടും ജനീഷ് ഈ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല, എന്നാൽ ഇതേ തുടർന്ന് പോലീസ് പിന്നീട് ഇയാളെ തൃശൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയാണ് ഇവന്റെ മാനേജ്മെന്റ് ഉടമ പി എസ് ജനീഷ്.
അതേസമയം എംഎല്‍എഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് തൃശൂര്‍ സ്വദേശിയായ ജനീഷ്. ഉമ തോമസിന് അപകടമുണ്ടായതിന് പിന്നാലെ പരിപാടി കുറച്ച് നേരത്തക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
കൂടാതെ ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് വലിയ ക്രൂരതയാണെന്നും കോടതി ചൂണ്ടികാണിച്ചു, അതുപോലെ വേദിയില്‍ നിന്ന് വീണ ഉമ തോമസിന് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കില്ലേയെന്നും കോടതി ചോദിച്ചു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും, ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റ് കിടക്കുമ്പോഴും പരിപാടി തുടര്‍ന്നത് തെറ്റാണെന്നും കോടതി വിമർശിച്ചു.



