സിനിമ താരം ഹണി റോസിൻറെ പരാതിയിലാണ് ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.
വയനാട്ടിലെ റിസോട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.ബോബി ചെമ്മണ്ണൂരിൻറെ തന്നെ ഉടമസ്ഥതയിലുള്ള റിസോട്ടിൽ ആയിരുന്നു അറസ്റ്റ് നടന്നത്.പോലീസ് ബോബി ചെമ്മണ്ണൂരിൻറെ നീക്കങ്ങൾ നിരീക്ഷിച്ചു വരികെയായിരുന്നു.ഒളിവിൽ പോകാനുള്ള നീക്കത്തെയാണ് പോലീസ് അറസ്റ്റിലുടെ തടഞ്ഞത്.
ഹണി റോസിന് മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ അപമാനിതരാകുന്ന സ്ത്രീകളും സൈബർ ബുള്ളിയിങ് നേരിടുന്നവരും ചുരുക്കമല്ല .ബോബി ചെമ്മണ്ണൂരിൻറെ അറസ്റ്റിനെ അനുകൂലിച്ച് മന്ത്രി ആർ ബിന്ദു രംഗത്ത് എത്തിയിട്ടുണ്ട് .
മുൻ കൂർ ജാമ്യം നൽകാനുള്ള ബോബി ചെമ്മണ്ണൂരിൻറെ നീക്കത്തെയും പോലീസ് തടഞ്ഞു .മുൻ കൂർ ജാമ്യം എടുക്കാൻ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞില്ല .വാർത്തകൾ ചർച്ചയായതോടെ വയനാട്ടിലെ റിസോർട്ടിലേക്ക് മാറുകയായിരുന്നു .എന്നാൽ വയനാട് പോലീസ് വിവരം അറിയിച്ചിരുന്നു .കൊച്ചിയിൽ നിന്നെത്തിയ പോലീസ് സംഘവും നീക്കത്തിൽ പങ്കുചേർന്നിരുന്നു .ഈ നീക്കത്തിൽ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് മന്ത്രി ആർ ബിന്ദു .
അതേസമയം യുജിസി കരട് നിർദ്ദേശത്തിൽ സംസ്ഥാനം എതിർപ്പ് അറിയിക്കും. നിയമപരമായി നേരിടാനുള്ള വഴികൾ തേടും. ഏകപക്ഷീയമായി വി സി മാരെ നിയമിക്കാനുള്ള അവസരമാണ് ഇത് വഴിയൊരുക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു. യുജിസി യെ ഉപയോഗിച്ച് സർവകലാശാലകളിൽ കാവിവത്ക്കരണം നടത്താനുള്ള ഒരുക്കങ്ങളും നീക്കങ്ങളും നടക്കുന്നു.യുജിസിക്ക് അധികാരം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കാൻ മാത്രമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.



