കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദഗനാദം പരിപാടിയുടെ ഉദ്‌ഘാടനത്തിനിടെ അപകടത്തിൽ പെട്ട ഉമാ തോമസ് എംഎൽഎ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത് .ആരോഗ്യ സ്ഥിതിയിൽ നേരിയ വ്യത്യാസമുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു .ഇതിനെതിരെ മൃദഗനാദം പരിപാടിയുടെ സംഘാടകർക്കും ഓസ്കാർ ഇവന്റസിന്റെ അംഗങ്ങൾക്കുമെതിരെ പോലീസ് കേസ് എടുത്തിരുന്നു .പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത് .ഹൈക്കോടതി നിർദേശപ്രകാരം പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കനത്ത സുരക്ഷാ വീഴ്ചയാണ് സംഘാടകരിൽ നിന്നും നേരിടേണ്ടി വന്നിരുന്നത് .സാമ്പത്തിക ക്രമക്കേടുകളും പരിപാടിക്കെതിരെ ഉന്നയിച്ചിരുന്നു .ഇതിനെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ് .മൃദഗനാദം പരിപാടിക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയിരിക്കുന്നത് .കലൂർ സ്റ്റേഡിയത്തിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് .
ഉമാ തോമസ് എംഎൽഎ സംസാരിച്ചു തുടങ്ങിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട് .കഴിഞ്ഞ കുറെ നാളുകളായി തന്നെ ഉമാ തോമസ് എംഎൽഎ ആശുപത്രിയിൽ തന്നെയാണ് .ആരോഗ്യ നിലയിലെ പുരോഗതി നിരന്തരം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് .മൃദഗനാദം പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ട്കളും പോലീസ് മരവിപ്പിച്ചിരുന്നു .12000 പേരാണ് മൃദഗനാദം പരിപാടിയിൽ പങ്കെടുത്തിരുന്നത് .പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും ഒരു നിശ്ചിത തുക ഈടാക്കിയിരുന്നു എന്നാണ് പരിപാടിക്കെതിരെ ഉയർന്ന ആരോപണം .ഇപ്പോൾ താരം ദിവ്യ ഉണ്ണിയുടെ പങ്കെന്താണെന്നു പരിശോധിക്കുകയാണ് പോലീസ് .അന്വേഷണം ശക്തമായി തുടരുകയാണെന്നും പോലീസ് അറിയിക്കുന്നുണ്ട് .ദിവ്യ ഉണ്ണിയുടെയും പരിപാടിയിൽ പങ്കെടുത്തവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു .അതേസമയം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോകുകയും ചെയ്തിരുന്നു .മൃദഗനാദം പരിപാടിയുടെ ഗുഡ് വിൽ അംബാസ്സഡർ ആയ ദിവ്യ ഉണ്ണിയെക്കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പോലീസ് .



