ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ

ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച് ആശുപത്രി അധികൃതർ .പത്ത് ദിവസമായി ഉമാ തോമസ് എംഎൽഎ ആശുപത്രിയിലാണ് .കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തി ഉമാ തോമസ്…

ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച് ആശുപത്രി അധികൃതർ .പത്ത് ദിവസമായി ഉമാ തോമസ് എംഎൽഎ ആശുപത്രിയിലാണ് .കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തി ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ചിരുന്നു .മൃദഗ നാദം പരിപാടി ഉദ്‌ഘാടനം ചെയ്യവെയാണ്‌ ഉമാ തോമസ് എംഎൽഎക്ക് പരിക്കേറ്റത് .സംഘാടകരിൽ നിന്നും കടുത്ത വീഴ്ചയാണ് സംഭവിച്ചത്.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല .സംഭവത്തിൽ പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത് .

സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്ന വേദിയിൽ നിന്നും ഉമാ തോമസ് എംഎൽഎ താഴേക്ക് വീഴുകയായിരുന്നു .വേദിയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല .അതിനുവേണ്ടി സുരക്ഷാ ഉദ്യോഗസ്ഥരും നിലവിലില്ലായിരുന്നു.പുതുതായി കൂട്ടിച്ചേർത്ത വേദിയിൽ എംഎൽഎക്ക് സുരക്ഷ ഏർപെടുത്തിയിരുന്നില്ല .

അപകടത്തെ തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഉമാ തോമസ് എംഎൽഎ സെക്രട്ടറി ഷാലു വിൻസെന്റുമായി സംസാരിച്ചു എന്നത് പ്രതീക്ഷ നൽകുന്ന വാർത്തയാണ് .എംഎൽഎ യുടെ ആരോഗ്യ നിലയിൽ പ്രതീക്ഷിച്ചതിലും വേഗം പുരോഗതിയുണ്ടായി എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത് .എന്നാൽ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയതായി അറിയിച്ചിട്ടുണ്ട് .മൃദഗ നാദം പരിപാടിയുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള അഞ്ച് പ്രതികളുടെയും ജാമ്യം റദ്ധാക്കണമെന്നും പ്രതികളെ കസ്റ്റഡിയിൽ വിട്ടുതരണമെന്നും കോടതി മുൻപാകെ ആവശ്യപ്പെട്ടിട്ടുണ്ട് .

Leave a Reply