ഇനിയും ഇത്തരത്തിൽ വാ തുറക്കരുതെന്ന് ബോബിക്ക് മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ കോടതിയോട്; മാപ്പ് അപേക്ഷ സ്വീകരിച്ചു കോടതി

ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചശേഷവും,ജയിലിൽ നിന്നും ഇറങ്ങാത്ത നടപടിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത് കേസും തീര്‍പ്പാക്കി. ബോബിയുടെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ്…

ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചശേഷവും,ജയിലിൽ നിന്നും ഇറങ്ങാത്ത നടപടിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത് കേസും തീര്‍പ്പാക്കി. ബോബിയുടെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയിൽ നൽകിയതോടെയാണ്, ഈ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചത്. കർശന താക്കീത് കോടതി നൽകി, ജാമ്യം റദ്ദാക്കുന്നതടക്കമുള്ള കൂടുതൽ കടുത്ത നടപടികളിലേക്ക് കോടതി പോയില്ലെങ്കിലും ഇനിമേലിൽ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത്.

ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകുകയും , ക്ഷമ ചോദിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു

ഇനിയും ഇത്തരത്തിൽ വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടുതലൊന്നും പറയുന്നില്ലെന്നും കേസ് നടപടി അവസാനിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു.മറ്റുള്ള തടവുകാർക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് ,അത് അനുവദിക്കാൻ ആകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ പറഞ്ഞു  . പ്രഥമദൃഷ്ടിയിൽ  ബോബി ചെമ്മണ്ണൂരിന് തെറ്റുപറ്റി. ബോബി  ഇന്നിറങ്ങിയാലും,നാളെ ഇറങ്ങിയാലും കോടതിക്ക് പ്രശ്നമല്ല, എന്നാൽ കോടതിയെ വെല്ലുവിളിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ല.

ഈ വിഷയത്തിൽ നിരുപാധികം ക്ഷമ ചോദിക്കുകയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു

ബോബി ചെമ്മണ്ണൂരിനോട് സംസാരിച്ചിരുന്നു, നിരുപാധികം മാപ്പ് പറയാൻ ബോബി തയ്യാറാണെന്നും കോടതിയെ അറിയിച്ചു.  മാധ്യമങ്ങള്‍ വന്ന് ചോദിച്ചപ്പോള്‍  ജയിലിലെ റിമാന്‍ഡ് തടവുകാരുടെ കാര്യം പറഞ്ഞുപോയതാണ്  അഭിഭാഷകര്‍ കോടതിയിൽ പറഞ്ഞു. അതുപോലെ  ജാമ്യ ഉത്തരവ് ഇന്നാണ് ജയിലിൽ എത്തിയത് , എന്നാൽ   ഇന്നലെ കിട്ടിയിരുന്നില്ലാ  അതാണ് പുറത്തിറങ്ങാൻ വൈകിയത്  അഭിഭാഷകര്‍ കോടതിയിൽ വിശദീകരിച്ചു.

Leave a Reply