കോവിഡ് കാലത്ത് PPE കിറ്റിൽ വൻ അഴിമതി, പഴവും കൊണ്ട് പോയ ഞങ്ങളെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിച്ചു, കോടതി സ്വമേധയാ കേസെടുക്കണം – ഷാഫി പറമ്പിൽ എം പി

കോവിഡ് കാലത്ത് PPE കിറ്റിൽ വൻ അഴിമതി. കോവിഡ് കാലത്ത് വളയാറിലേക്ക് പഴവും കൊണ്ട് പോയ ഞങ്ങളെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിച്ചു. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്രമക്കേട് നടന്നതായി…

Vadakara Shafi parambil

കോവിഡ് കാലത്ത് PPE കിറ്റിൽ വൻ അഴിമതി. കോവിഡ് കാലത്ത് വളയാറിലേക്ക് പഴവും കൊണ്ട് പോയ ഞങ്ങളെ മരണത്തിൻ്റെ വ്യാപാരി എന്ന് വിളിച്ചു. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്രമക്കേട് നടന്നതായി സിഎജി കണ്ടെത്തിയിതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ എം പി. കോവിഡ് കാലത്ത് 550 രൂപയ്ക്കു വാങ്ങിക്കൊണ്ടിരുന്ന കിറ്റുകൾ അതേ വിലയ്ക്കു കൊടുക്കാമെന്നു പറഞ്ഞ കമ്പനികളെ മാറ്റി 1550 രൂപയ്ക്കു വാങ്ങിയതിന്റെ ചേതോവികാരം എന്താണെന്ന് അദ്ദേഹം ചോദിച്ചു.

പൊതു വിപണിയേക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് കിറ്റ് വാങ്ങിയതെന്നാണ് കണ്ടെത്തൽ. കുറഞ്ഞ വിലക്ക് കിറ്റ് നൽകാമെന്ന വാഗ്ദാനം തള്ളി സാൻ ഫാര്‍മ എന്ന കമ്പനിക്ക് മുൻകൂറായി മുഴുവൻ പണവും കൈമാറിയെന്നാണ് സിഎജി റിപ്പോർട്ട്. കോടതി സ്വമേധയാ കേസെടുക്കേണ്ട സമയം അതിക്രമിച്ചു എന്നും. മനുഷ്യത്വരഹിതമായ പിആർ പ്രവർത്തികളാണ് കോവിഡ് കാലത്ത് നടന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഷാഫി പറഞ്ഞു.

പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന സിഎജി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി കെ.കെ ശൈലജ

കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കുറച്ച് കിറ്റുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവനും ആ സമയത്ത് ലഭിച്ചിരുന്നില്ല. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യമെന്നും കെ.കെ ശൈലജ പറഞ്ഞു.

Leave a Reply