ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് ഐഎസ്‌ഐ ബന്ധമെന്ന്​ ഹിമന്ത ശർമയുടെ ആരോപണം; കോൺഗ്രസ് തെളിവ് ആവശ്യപ്പെട്ടു

കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന്​ പാകിസ്താനുമായ ചാരസംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന്​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണം. എലിസബത്ത് കോൾബൺ പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ഹിമന്ത ശർമ്മ…

കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന്​ പാകിസ്താനുമായ ചാരസംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന്​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണം. എലിസബത്ത് കോൾബൺ പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ഹിമന്ത ശർമ്മ പറഞ്ഞു. എന്നാൽ ഇതിനു ​ തെളിവ്​ ഹാജരാകാൻ  കോൺഗ്രസ്  ആവശ്യപ്പെട്ടു. ഗൗരവ് ഗൊഗോയിയുടെ ഭാര്യയായ എലിസബത്ത് ഗൊഗോയിയുടെ വിദേശ പൗരത്വവും മുമ്പ് പാകിസ്താനിൽ ജോലി ചെയ്തതുമാണ് ബി.ജെ.പി നേതാവ് ചോദ്യം ചെയ്യുന്നത്.

ഹിമന്ത ശർമയുടെ ആരോപണങ്ങൾക്ക് എന്ത്  തെളിവാണുള്ളതെന്നും എന്തുകൊണ്ടാണ്​ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ  ചെയ്യാത്തതെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ചോദിച്ചു. എന്നാൽ ആരോപണങ്ങൾ എല്ലാംതന്നെ  തള്ളിക്കളഞ്ഞ ഗൗരവ് ഗൊഗോയ്,  അസമിലെ ജനങ്ങളുടെ വിവേകത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു.

Leave a Reply