ഇന്തോനേഷ്യയിൽ വൻ അഗ്നിപർവ്വത സ്‌ഫോടനം: വിമാന സർവീസുകൾ റദ്ദാക്കി

ഇന്തോനേഷ്യയിലെ ബാലിയിൽ വൻ അഗ്നിപർവ്വത സ്‌ഫോടനം. ജൂൺ 17 ന് പ്രാദേശിക സമയം 17:35 ന് (10:35 BST) ഫ്ളോറസ് ദ്വീപിലെ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി എന്ന അഗ്നി പർവ്വതമാണ് വൻ സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചത്.…

ഇന്തോനേഷ്യയിലെ ബാലിയിൽ വൻ അഗ്നിപർവ്വത സ്‌ഫോടനം. ജൂൺ 17 ന് പ്രാദേശിക സമയം 17:35 ന് (10:35 BST) ഫ്ളോറസ് ദ്വീപിലെ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി എന്ന അഗ്നി പർവ്വതമാണ് വൻ സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ 11 കിലോമീറ്ററിലധികം ഉയരത്തിൽ ആകാശം നിറയെ ചാരവും പുകപടലങ്ങളും കൊണ്ട് മൂടി. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ ഉയർന്ന ജാഗ്രതാ നില ഉയർത്തുകയും ഗർത്തത്തിന് ചുറ്റുമുള്ള 7 കിലോമീറ്റർ ചുറ്റളവിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ബാലിയിലെ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് ഇന്തോനേഷ്യൻ റിസോർട്ട് ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ, എയർ ന്യൂസിലാൻഡ്, ജെറ്റ്സ്റ്റാർ, ജുനെയാവോ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, വിർജിൻ ഓസ്ട്രേലിയ എന്നീ കമ്പനികളുടെ വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഫ്‌ളോറസിലേക്ക് പുറപ്പെടുന്ന നിരവധി ആഭ്യന്തര എയർ ഏഷ്യ വിമാനങ്ങളും റദ്ദാക്കി. ഇക്കഴിഞ്ഞ നവംബറിൽ അഗ്നിപർവ്വതം പലതവണ പൊട്ടിത്തെറിക്കുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

അഗ്‌നിപർവ്വത ചാരത്തിൽ നിന്നും പുകയിൽ നിന്നും സ്വയം രക്ഷനേടാൻ ജനങ്ങളോട് മാസ്‌ക് ധരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്‌റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്നതിനാൽ ഇടയ്ക്കിടെ അഗ്‌നിപർവ്വത പ്രവർത്തനങ്ങൾക്കും ഭൂകമ്പങ്ങൾക്കും കാരണമാകുന്ന പസഫിക് ‘റിംഗ് ഓഫ് ഫയർ’ എന്ന സ്ഥലത്താണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. മെയ് മാസത്തിലായിരുന്നു ലെവോട്ടോബി ലക്കി-ലാക്കിയുടെ അവസാന സ്‌ഫോടനം.

Leave a Reply