കനത്ത മഴയിലും നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. പോളിംഗ് 63 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. ആകെ 2.32ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടർമാരുടെ ആവേശത്തിന് തടസമായില്ല. നാലിടങ്ങളിൽ വോട്ടിങ് യന്ത്രം കുറച്ചു നേരത്തേക്ക് പണിമുടക്കിയത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
അതേസമയം നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കുറമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എൽഡിഎഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം.
നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. പോളിംഗ് 63 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.
എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.



